മൂവാറ്റുപുഴ: കോവിഡ് പ്രധിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നാടിന് കരുതലും കൈത്താങ്ങുമായി മുവാറ്റുപുഴ പായിപ്ര ഗ്രാമ പഞ്ചായത്ത് പതിനേഴാം വാര്‍ഡ് മെമ്പര്‍ മുഹമ്മദ് ഷാഫി 6 മാസത്തെ ഓണറേറിയം സംഭാവനയായി നല്കി മാതൃകയായി. കോവിഡ്19 ആരംഭ കാലം മുതല്‍ വാര്‍ഡില്‍ നിറസാനിദ്ധ്യമായ ഷാഫി കോവിഡ് പോസിറ്റീവ് ആയ എല്ലാവര്ക്കും ഭക്ഷണ കിറ്റും, മരുന്നുകളും എത്തിച്ചു നല്കി പ്രതിരോധ പ്രവര്‍ത്തനങ്ങളിലും സേവന രംഗത്തും മുന്നിലുണ്ട്. എറണാകുളം ജില്ലയിലെ ഏറ്റവും ജനസാന്ദ്രത ഉള്ള വാര്‍ഡ് ആണ് പായിപ്രാ ഗ്രാമ പഞ്ചായത്തിലെ പതിനേഴാം വാര്‍ഡ്.
ഭക്ഷണ കിറ്റും മരുന്നുകള്‍ക്കും പുറമെ ഹോമിയോ പ്രധിരോധ മരുന്ന് എല്ലാ വീടുകളിലും എത്തിച്ചു നല്കി. രോഗം മാറുന്ന വീടുകളില്‍ അണു നശീകരണം നടത്തി. പള്‍സ് ഒക്സീ മീറ്റര്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്കി. ടെലി മെഡിസിന് സംവിധാനം ഒരുക്കി. ഡോക്ടറുടെ സേവനം ഇരുപത്തിനാല് മണിക്കൂറും ഉറപ്പ് വരുത്തി. കോവിഡ് പോസിറ്റീവ് ആയ കൗണ്‍സലിങ് ആവശ്യമുള്ളവര്‍ക്ക് ഇരുപത്തിനാല് മണിക്കൂറും കൗണ്‍സലിങ്. എല്ലാവിധ രോഗികളെയും ഹോസ്പിറ്റല്‍ എത്തിക്കുന്നതിന് വാഹന സൗകര്യം, പോസിറ്റീവ് ആയി മരണ പെടുന്നവരുടെ സംസ്കാരത്തിന് നേതൃത്വം നല്കി എല്ലാവിധ പ്രവര്‍ത്തനങ്ങളിലും മുന്നിട്ട് മാതൃകയായി മുഹമ്മദ് ഷാഫി ഉണ്ട്.
കോവിഡ് പ്രതിരോധ സാമഗ്രികളായ മാസ്കുകള്‍, കിറ്റ്, ഓക്സി മീറ്റര്‍ തുടങ്ങിയവ സന്നദ്ധ സംഘടനകള്‍ക്ക് കൈമാറി. നിലവില്‍ 6 മാസക്കാലമായി വാര്‍ഡില്‍ മെമ്പറുടെ ഗ്രമകേന്ദ്രം എന്ന പേരില്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ഓഫീസും വൈറ്റ് ഗാര്‍ഡ് അംഗങ്ങളും, പ്രമുഖ കൗണ്‍സിലര്‍ ഹസീന എംഎസിന്റെ നേതൃത്വത്തില്‍ ആണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
മഴക്കാലം ശക്തമായാല്‍ പകര്‍ച്ച വ്യാധികള്‍ ദുരിതം വര്‍ദ്ദിപ്പിക്കും എന്നുള്ളത് കൊണ്ട് ശുചികരണ പ്രവര്‍ത്തനങ്ങളും രോഗപ്രതിരോധ ബോധവല്‍ക്കരണവും ആരംഭിച്ചു കഴിഞ്ഞു. ജനസാന്ദ്രത കൂടിയ വാര്‍ഡിനെ അടിസ്ഥാന പ്രശ്നങ്ങളെല്ലാം പരിഹരിച്ച് കോവിഡ് മുക്തമാക്കാനുള്ള ശ്രമത്തിലാണ് വാര്‍ഡ് മെമ്പറായ മുഹമ്മദ് ഷാഫി.


