തിരുവനന്തപുരം: ചിറയിന്‍കീഴിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായുള്ള കയ്യാങ്കളിയില്‍ രമ്യാ ഹരിദാസ് എംഎല്‍എയുടെ വാദം പൊളിയുന്നു.സ്ഥലത്തുണ്ടായിരുന്ന പാളയം പ്രദീപ് തന്റെ സ്റ്റാഫ് എന്ന രമ്യയുടെ വാദം തെറ്റ്. സ്റ്റാഫുകളുടെ ഔദ്യോഗിക പട്ടികയില്‍ പാളയം പ്രദീപിന്റെ പേരില്ല. പ്രദീപാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടതെന്നാണ് എതിര് വിഭാഗം പരാതി ഉന്നയിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് യോഗത്തില്‍ പാളയം പ്രദീപിന്റെ സാന്നിധ്യം ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലുണ്ടാക്കിയ അസ്വസ്ഥത ഉള്‍പ്പെടെയാണ് കയ്യാങ്കളിയിലേക്ക് കാര്യങ്ങളെ എത്തിച്ചിരുന്നത്. തന്റെ പേഴ്സണല്‍ സ്റ്റാഫില്പ്പെട്ടയാളെന്നാണ് രമ്യ ഹരിദാസ് വാദിച്ചിരുന്നത്. എന്നാല്‍ സഭാ രേഖകളിലൊന്നും ഈ സ്റ്റാഫിന്റെ പേരില്ല. എംഎല്‍എയ്ക്ക് മൂന്ന് സ്റ്റാഫിനെയാണ് സര്‍ക്കാര്‍ അനുവദിച്ച് നല്‍കുന്നത്. വിമല്‍ എന്ന ഒരാളുടെ പേര് മാത്രമാണ് രമ്യ ഹരിദാസ് എംഎല്‍എയുടെ സ്റ്റാഫായി ഔദ്യോഗിക പട്ടികയിലുള്ളത്.

