മൂവാറ്റുപുഴ: മൂവാറ്റുപുഴ ടാഗോര്‍ റോഡില്‍ പ്രവര്‍ത്തനം ആരംഭിക്കാത്ത ഹോട്ടല്‍ മുറിയില്‍ പണം വെച്ച് ചീട്ടുകളി നടത്തിവന്ന 10 അംഗ സംഘത്തെ പോലീസ് പിടികൂടി. മൂവാറ്റുപുഴ ഡിവൈഎസ്പി കെ.ആര് മനോജിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. മൂവാറ്റുപുഴ പോലീസ് സ്റ്റേഷന് എസ്എച്ച്ഒ സബ് ഇന്‍സ്പെക്ടര്‍ സുബിന് ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന് 98,750 രൂപയും കണ്ടെടുത്തു.
മൂവാറ്റുപുഴ ആനിക്കാട് മേക്കുന്നേല്‍ വീട്ടില്‍ റൂഫി (46), ഏനാനെല്ലൂര്‍ പീടിയേക്കല്‍ വീട്ടില്‍ മുഹമ്മദ് റാഫി (35), രണ്ടാര്‍ കല്ലറക്കകുടിയില്‍ വീട്ടില്‍ എല്‍ദോസ് (45), ആരക്കുഴ ഓലിക്കല്‍ വീട്ടില്‍ ജിജി പീറ്റര്‍ (60), ഉടുമ്പന്നൂര്‍ പുറമഠത്തില്‍ വീട്ടില്‍ ലത്തീഫ് (45), ഈരാറ്റുപേട്ട തെക്കേക്കര തൊമ്മന്‍പറമ്പില്‍ വീട്ടില്‍ മുഹമ്മദ് അമീര്‍ (34), ഈരാറ്റുപേട്ട മീനച്ചല്‍ കുറുമുളം വീട്ടില്‍ മുഹമ്മദ് റഷീദ് (40), ഈരാറ്റുപേട്ട തെക്കേക്കര കൊല്ലംപറമ്പില്‍ വീട്ടില്‍ കരീം (50), ഈരാറ്റുപേട്ട വടക്കേക്കര മുരുകോലയില്‍ വീട്ടില്‍ സിനാജ് (37), പൂത്താര്‍ നടുഭാഗം പുത്തന്‍പറമ്പില്‍ വീട്ടില്‍ സിറാജ് സിദ്ദിഖ് (34) എന്നിവരാണ് പിടിയിലായത്. അന്വേഷണ സംഘത്തില്‍ എസ്ഐമാരായ പി.സി ജയകുമാര്‍, പോള്‍ മാത്യു, എഎസ്ഐ കെ.എം അനീഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷിജു രാജപ്പന്, സന്ദീപ് ബാബു, സന്ദീപ് പ്രഭാകര്‍, ഇര്ഫാന് ഹബീബ്, ശ്രീജു രാജന് എന്നിവരും ഉണ്ടായിരുന്നു.

