മൂവാറ്റുപുഴ: ത്രിവേണിയോണം 2026 ഓണാഘോഷങ്ങളുടെ ഭാഗമായി മൂവാറ്റുപുഴ നഗരസഭയിൽ പ്രവർത്തനം ആരംഭിച്ച സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ ജി. പ്രിയങ്ക നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴയുടെ ചരിത്രനേട്ടങ്ങളിൽ ഒന്നായി ത്രിവേണിയോണം മാറുമെന്നും, ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ പരിപാടികൾ നഗരത്തിന്റെ ടൂറിസം മേഖലയെ കൂടുതൽ ശക്തിപ്പെടുത്താൻ സഹായിക്കുമെന്നും ജില്ലാ കളക്ടർ ജി. പ്രിയങ്ക പറഞ്ഞു.
ജനറൽ കൺവീനർ പി. പി. എൽദോസ്, വൈസ് ചെയർപേഴ്സൺ പി. പി. അബ്ദുൽസലാം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ അസ്സം ബീഗം, ജിനു മടേകൻ,സി. എം. ഷുക്കൂർ, ഷഹാന മഹിൻ, ജെയ്സൺ തോട്ടത്തിൽ, , മജീദ് മങ്ങാടൻ, മനോജ് ജി,ആർ ഡി ഓ അബ്ബാസ്എ ന്നിവർ ചടങ്ങിൽ പങ്കെടുത്തു. പുഴകൾ ചേരുന്ന മൂവാറ്റുപുഴയുടെ പ്രകൃതി സൗന്ദര്യവും സാംസ്കാരിക പൈതൃകവും ടൂറിസം സാധ്യതകളും കൂടുതൽ ശ്രദ്ധേയമാക്കുന്നതിനുള്ള വേദിയായി ത്രിവേണിയോണം 2026 മാറുമെന്നും സംഘാടകർ അറിയിച്ചു.

