മുവാറ്റുപുഴ: സൗഹൃദ റെസിഡന്‍സ് അസോസിയേഷന്റെ ഓണാഘോഷവും കുടുംബ സംഗമവും വാര്‍ഷിക പൊതുയോഗവും വര്‍ണാഭമായ പരിപാടികളോടെ ആഘോഷിച്ചു. അസോസിയേഷന് സെക്രട്ടറി മാഹിന്‍ വെളിയത്തുകൂടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സജീന നിര്‍ഷാദ് സ്വാഗതം ആശംസിച്ചു. മുവാറ്റുപുഴ നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അസം ബീഗം ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥികള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡുകള്‍ നഗരസഭ വിദ്യാഭ്യാസ-കലാ-കായിക സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷഹന മാഹിന്‍ വിതരണം ചെയ്തു. SSLC, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയില്‍ മികച്ച നേട്ടം കൊയ്ത കുട്ടികളെ ചടങ്ങില്‍ ആദരിച്ചു.
മുവാറ്റുപുഴ നഗരസഭ രണ്ടാം വാര്‍ഡ് കൗണ്‍സിലര്‍ കിഷോര്‍ എന്‍. എം. ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് അസീസ്, റഷീദ് വടക്കേടത്ത്, സുഹറ റസാഖ്, ഐഷ സിദ്ദിഖ്, സുബൈദ മജീദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. സംഘാടക സമിതിക്ക് വേണ്ടി നെജില റസാഖ് കൃതജ്ഞത രേഖപ്പെടുത്തി. ഔദ്യോഗിക ചടങ്ങുകള്‍ക്ക് ശേഷം അംഗങ്ങള്‍ക്കായി വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കിയിരുന്നു. തുടര്‍ന്ന് കുട്ടികളും റെസിഡന്‍സ് അസോസിയേഷന് അംഗങ്ങളും പങ്കെടുത്ത കലാപരിപാടികളും അരങ്ങേറി. കുടുംബാംഗങ്ങളുടെ സജീവ പങ്കാളിത്തം കൊണ്ട് ഓണാഘോഷവും കുടുംബസംഗമവും ഏറെ ശ്രദ്ധേയമായി.

