ചലച്ചിത്രമേഖല അധികാരത്തിന്റെ കേന്ദ്രമായി മാറിയിരിക്കുന്നു എന്ന് വിനയന്. മൂവാറ്റുപുഴഫിലിം സൊസൈറ്റിയുടെ 13-ാമത് രാജ്യാന്തര ചലച്ചിത്രമേള ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒട്ടനവധി ചരിത്ര വ്യക്തിത്വങ്ങളുടെ കഥകള്‍ സിനിമ ആയിട്ടുണ്ടെങ്കിളും പാര്ശ്വവല്ക്കരിക്കപെട്ടവര് പ്രധാന കഥാപാത്രമാകുന്ന സിനിമകള്‍ വളരെ കുറവാണ് അത്തരം കഥകളാണ് ഞാന്‍ സിനിമകളാക്കിയതെന്ന് വിനയന് പറഞ്ഞു.
സാമൂഹ്യ ജീവിതത്തിന്റെ വിവിധ തലങ്ങളുടെ നേര്ക്കാഴ്ച്ചയൊരുക്കിയ സിനിമകള്‍ ചലച്ചിത്രാസ്വാദകര്‍ക്ക് നവ്യാനുഭവമായി.മൂവാറ്റുപുഴ ഇവിഎം ലത തീയറ്ററില്‍ നാല് ദിവസം നടന്ന ചലച്ചിത്ര മേളയില്‍ ലോകോത്തര നിലവാരമുള്ള വ്യത്യസ്തമായ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ മൂവാറ്റുപുഴ ഫിലിം സൊസൈറ്റി സംഘടിപ്പിച്ച ചലച്ചിത്ര മേളയില്‍ 12 സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. എല്ലാ ദിവസവും നടന്ന ഓപ്പണ്‍ ഫോറത്തില്‍ വിവിധ വിഷയങ്ങളില്‍ പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകര്‍ സംസാരിച്ചു. കാണികളും ചര്‍ച്ചയില്‍ പങ്കെടുത്തു. 19(1)a എന്ന സിനിമയുടെ സംവിധായിക വി എസ് ഇന്ദു, ചലച്ചിത്ര താരം അതുല്യ ആഷാഢം എന്നിവര്‍ പങ്കെടുത്ത ഓപ്പണ്‍ ഫോറത്തില്‍ ഗോപി സംക്രമണം, കെ ബി ചന്ദ്രശേഖരന്, ജോബ് പൊറ്റാസ്, സതീശന്, വിജയകുമാര്‍, പ്രേംനാഥ്, പി അര്ജുനന്, വിജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമാപന ദിവസംഅമര് കോളനി (ഹിന്ദി), ഔര്‍ ഹോം (മണിപ്പൂരി),19(1)അ (മലയാളം) എന്നീ സിനിമകള്‍ പ്രദര്‍ശിപ്പിച്ചു.
സമാപന സമ്മേളത്തില്‍ ഫിലിം സൊസൈറ്റി വൈസ് പ്രസിഡന്റ് എം എന്‍ രാധാകൃഷ്ണന് അധ്യക്ഷനായി. അഡ്വ. ബി അനില്‍ ബീയാര്‍ പ്രസാദിനെ അനുസ്മരിച്ചു. രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി വിദ്യാര്‍ത്ഥി കള്‍ക്കായി നടത്തിയ ഹ്രസ്വചിത്ര മത്സരത്തിലെ വിജയിക്ക് വിനയന് ഉപഹാരം നല്കി. യോഗത്തില്‍ സംവിധായകന് വിനയനെ പബ്ലിസിറ്റി കണ്‍വീനര്‍ പി എ സമീര്‍ ഉപഹാരം നല്കി ആദരിച്ചു. ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം എന്‍ അരുണ്‍, പ്രകാശ് ശ്രീധരന്, എന്‍ വി പീറ്റര്‍, എം എസ് ബാലന്, പി അര്ജുനന് എന്നിവര്‍ സംസാരിച്ചു.


