മുവാറ്റുപുഴ : യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എബി പൊങ്ങണത്തിൽ വിവാഹിതനായി. കോതമംഗലം പുന്നേക്കാട് പുരവത്താൻ വീട്ടിൽ ബേബിയുടെയും സൂസിയുടെയും മകൾ ലിഡിയ ആണ് വധു, മേക്കടമ്പ് മാർ ഇഗ്നാത്തിയാസ് നൂറോനോ പള്ളിയിൽ വെച്ച് മാത്യൂസ് മാർ അന്തിമോസ് തിരുമേനിയുടെ നേതൃത്വത്തിൽ ആയിരിന്നു വിവാഹം.
കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം പി, എം എൽ എ മാരായ മാത്യു കുഴൽനാടൻ, എൽദോസ് കുന്നപ്പിള്ളി, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ജോസഫ് വാഴക്കൻ,ജെയ്സൺ ജോസഫ് , രമ്യ ഹരിദാസ്, അഡ്വ എസ് അശോകൻ, ജോണി നെല്ലൂർ, എൽദോസ് എബ്രഹാം, ബാബു പോൾ, ഷിബു തേക്കുപുറം, അബിൻ വർക്കി കോടിയട്ട്, ഉല്ലാസ് തോമസ്, പി പി എൽദോസ്, റവ: ഫാദർ ജോൺ കൂമുള്ളിൽ, പി എൻ വൈശാഖ്, ഓ ജെ ജനീഷ് , മുഹമ്മദ് റഫീക്ക്, പോൾസൺ ഇടക്കാട്ടിൽ, റിജോ നിരപ്പുകണ്ടം, സ്റ്റീഫൻ ജ്ഞനമറ്റം, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ , ജെറിൻ ജേക്കബ് പോൾ, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരും അംഗങ്ങളും രാഷ്ട്രീയ സാമൂഹിക രംഗത്തെ വിശിഷ്ട വ്യക്തിത്വങ്ങളും സന്നിഹിതരായിരുന്നു