മൂവാറ്റുപുഴ: ഇലാഹിയ ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയായിരുന്ന അന്തരിച്ച പി.എം. അസീസിന്റെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ഇലാഹിയ പബ്ലിക് സ്കൂളില്‍ വെച്ച് നടന്ന യോഗത്തില്‍ സ്കൂള്‍ മാനേജര്‍ അബ്ദുല്‍സലാം അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി കെ.എം. ഷംസുദ്ദീന് അനുസ്മരണ പ്രഭാഷണം നടത്തി.
സാംസ്കാരിക പ്രവര്‍ത്തകരായ എസ്. മോഹന്‍ദാസ്, പി.എസ്.എ. ലത്തീഫ്, അല്‍ അസ്ഹര്‍ ഗ്രൂപ്പ് ഓഫ് ഇന്സ്റ്റിറ്റിയൂഷന് ചെയര്മാന് കെ.എം. മൂസ, സി.പി.എം ഏരിയ സെക്രട്ടറി അനീഷ് മാത്യു, മൂവാറ്റുപുഴ മര്‍ച്ചന്റ് അസോസിയേഷന് പ്രസിഡന്റ് സി.എസ്. അജ്മല്‍, രമേഷ് കണ്ടവത്ത് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ഇലാഹിയ ട്രസ്റ്റ് ട്രഷറര്‍ എം.എം. മുഹമ്മദ് കുഞ്ഞ്, സെക്രട്ടറി സൈദ് മുഹമ്മദ്, സ്കൂള്‍ പ്രിന്‍സിപ്പല്‍ സുനില്‍ കൈമള്‍, വൈസ് പ്രിന്‍സിപ്പല്‍ അനുജി ബിജു എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.



