മൂവാറ്റുപുഴ: വായനാവാരത്തോടനുബന്ധിച്ച് മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ പ്രതിഭാശാലികളായ വിദ്യാര്‍ത്ഥികള്‍ക്കായി വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ ‘വാക്കും വരയും’ ശില്പശാല നടത്തുന്നു. 2026 ജൂണ്‍ 19 വെള്ളിയാഴ്ച നടക്കുന്ന ചിത്രകലാ ശില്പശാലയിലേക്ക് 5 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന ചിത്രകലാ അഭിരുചിയുള്ള തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കും. കേരള സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി പായിപ്ര രാധാകൃഷ്ണന് വായനാവാരം ഉദ്ഘാടനം ചെയ്യും. പ്രശസ്ത ചിത്രകാരന് മദനന് മുഖ്യാതിഥിയായി ചിത്രകലാ ശില്പശാലയ്ക്ക് നേതൃത്വം നല്‍കും. രാവിലെ 10 മുതല്‍ 3 വരെ നടക്കുന്ന ശില്പശാലയിലേക്ക് പ്രവേശനം സൗജന്യമായിരിക്കും. ഒരു സ്കൂളില്‍ നിന്ന് രണ്ടു പേരെ നിര്‍ദ്ദേശിക്കാവുന്നതാണ്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കായിരിക്കും പ്രവേശനം. ശില്പശാലയില് മികവ് പുലര്‍ത്തുന്നവര്‍ക്ക് സാക്ഷ്യപത്രങ്ങളും പുസ്തക പാരിതോഷികവും നല്‍കുന്നതാണ്. താല്പര്യമുള്ളവര് ജൂണ്‍ 15 ന് മുന്‍പായി 9447921478 നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

