കണ്ണൂര്‍: വളപട്ടണത്ത് ആറുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ആന്ധ്രാപ്രദേശ് സ്വദേശി താത്തയ്യ (37)ആണ് അറസ്റ്റിലായത്. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ഞായറാഴ്ച ഉച്ചക്കാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഐസ്ക്രീം വാങ്ങിതരാം എന്ന് പറഞ്ഞ് ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. പീഡന വിവരം വീട്ടുകാരെ അറിയിക്കുകയും തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. വളപട്ടണം എസ്ഐ രേഷ്മയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍
by രാഷ്ട്രദീപം
by രാഷ്ട്രദീപം

