മൂവാറ്റുപുഴ: വീട്ടൂര്‍ എബനേസര്ഹയര് സെക്കന്ററി സ്കൂളില്‍ ഓണാഘോഷം വിപുലമായ പരിപാടികളോടെ നടന്നു. വൈബോണം 2026 എന്നു പേരിട്ട പരിപാടി സ്കൂള്‍ മാനേജര്‍ കമാന്‍ഡര്‍ സി.കെ. ഷാജി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എന്‍.എം. നാസര്‍ അധ്യക്ഷത വഹിച്ചു. എം.പി.ടി.എ . പ്രസിഡന്റ് മഞ്ജു വിജേഷ്, പ്രധാനാധ്യാപിക ജീമോള്‍ കെ. ജോര്‍ജ്, പ്രിന്‍സിപ്പല്‍ ബിജു കുമാര്‍ എന്നിവര്‍ സംസാരിച്ചു. രാവിലെ 9 ന് പൂക്കള മത്സരത്തോടെ ആഘോഷങ്ങള്‍ ആരംഭിച്ചു. തുടര്‍ന്ന് നൂറോളം വിദ്യാര്‍ത്ഥിനികള്‍ ചേര്‍ന്ന് കൈകൊട്ടികളി അവതരിപ്പിച്ചു. ഓണക്കളികള്‍, മാവേലി വേഷം, വടംവലി മത്സരം എന്നിവയും ചടങ്ങിന് മാറ്റുകൂട്ടി. മത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്കി. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പായസവിതരണവും നടത്തി.

