മൂവാറ്റുപുഴ: ചികിത്സാതിരക്കുകളില് നിന്ന് മാറി സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പുതിയൊരു അന്തരീക്ഷം സൃഷ്ടിച്ച് ഐ.എം.എ മൂവാറ്റുപുഴ ശാഖയുടെ ഓണാഘോഷം. മൂവാറ്റുപുഴ റോട്ടറി ഹാളില്‍ നടന്ന സംഗമത്തില്‍ നൂറ്റമ്പതോളം ഡോക്ടര്‍മാരും കുടുംബാംഗങ്ങളും ഒത്തുചേര്‍ന്നപ്പോള്‍ അത് വേറിട്ടൊരു കുടുംബസംഗമമായി മാറി.ഇടുക്കി എം.പി അഡ്വ. ഡീന്‍ കുര്യാക്കോസ്, മൂവാറ്റുപുഴ നഗരസഭാ ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണി എന്നിവരുടെ സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി. ഡോ. രവീന്ദ്രനാഥ് കാമത്ത് ഐക്യത്തിന്റെയും സമത്വത്തിന്റെയും ഓണസന്ദേശം പങ്കുവെച്ചു. ഐ.എം.എ പ്രസിഡന്റ് ഡോ. മുഹമ്മദ് ഹസ്സന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ പ്രമുഖ വ്യക്തികളുടെ ഫലസമര്പ്പണവും നടന്നു. കുട്ടികളും ഡോക്ടര്‍മാരും അവതരിപ്പിച്ച കലാപരിപാടികളും ആവേശം നിറഞ്ഞ ഓണക്കളികളും ആഘോഷത്തിന് വലിയ നിറപ്പകിട്ടേകി. സഹപ്രവര്‍ത്തകരും കുടുംബാംഗങ്ങളും ഒന്നിച്ചിരുന്ന് പങ്കുവെച്ച ഈ സന്തോഷനിമിഷങ്ങള്‍ മൂവാറ്റുപുഴ ഐ.എം.എ കുടുംബത്തിന് എന്നും ഓര്‍മ്മിക്കാവുന്ന ഒന്നായി മാറിയിരിക്കുകയാണ്.
ഐഎംഎ മൂവാറ്റുപുഴ സെക്രട്ടറി ഡോ. അശ്വിന് സുര്‍ജിത്ത് ട്രഷറര്‍ ഡോ. അതുല്‍ ഡി, ഐഎംഎ മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഡോ. കെ. ഇ. പൗലോസ്, എറണാകുളം ജില്ലാ കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഡോ. മഞ്ജു രാജഗോപാല്‍, ഐഎംഎ മൂവാറ്റുപുഴ മുന്‍ പ്രസിഡന്റ് ഡോ. എബ്രഹാം മാത്യു എന്നിവര്‍ സംസാരിച്ചു

