തിരുവനന്തപുരം: കെഎഎസിൽ അടിമുടി മാറ്റം വരുത്താൻ സർക്കാർ. ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്ന കരട് വിജ്ഞാപനം പുറത്തിറക്കി. പുതിയ പട്ടികയിലുളളവർക്ക് നിയമനം നൽകാനാണ് ഭേദഗതിയെന്ന് സർക്കാർ. 29 വകുപ്പുകളിലെ 10 ശതമാനം രണ്ടാം ഗസറ്റഡ് തസ്തികൾ കെഎഎസിനു മാറ്റിവെയ്ക്കണമെന്ന ചട്ടം അപ്പാടെ മാറ്റി. ഏത് തസ്തികയിൽ നിയമിക്കണമെന്ന് ഇനി സർക്കാരിന് തീരുമാനിക്കാം.
എട്ടു വർഷം സർവീസ് പൂർത്തിയാക്കിയാൽ ഐഎഎസിനു പരിഗണിക്കാമെന്ന ചട്ടവും ഒഴിവാക്കി. കെഎഎസ് ആദ്യ ബാച്ചിലുളളവർക്കം ഭേദഗതി ബാധകം. രണ്ടാം ബാച്ചിന്റെ റാങ്ക് കാലവധി ജനുവരി 30ന് അവസാനിക്കാനിരിക്കെയാണ് ഭേദഗതി. എന്നാൽ നീക്കത്തെ എതിർത്ത് ഉദ്യോഗാർഥികൾ രംഗത്തെത്തിയത്. കെഎഎസിന്റെ പ്രാധാന്യം ഇല്ലാതാക്കുന്ന ഭേദഗതിയെന്ന് ഉദ്യോഗാർഥികൾ. കേഡർ ശക്തിപ്പെടുത്തി കെഎഎസിൽ കൂടുതൽ നിയമനങ്ങൾക്കാണ് സർക്കാർ ശ്രമിക്കുന്നത്. 2026 ജനുവരി 30നാണ് കെ എ എസ് റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. പി എസ് സി നോട്ടിഫിക്കേഷൻ പ്രകാരം 31 തസ്തികകളിലേക്കാണ് നിയമനം നടക്കേണ്ടത്.

