തിരുവനന്തപുരം: മദ്യപരായ പൊലീസുകാരെ ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് ഐജിയുടെ സർക്കുലർ. നിലയ്ക്കലിൽ തീർഥാടക വാഹനത്തിന്റെ ഡ്രൈവറെ മർദിച്ച സംഭവം സേനയ്ക്ക് നാണക്കേടുണ്ടാക്കി. ഭക്തർക്ക് സൗകര്യം ഒരുക്കലാണ് പൊലീസിന്റെ കടമയെന്നും ജില്ലാ പൊലീസ് മേധാവിമാർക്ക് അയച്ച സർക്കുലറിൽ ഐ ജി പി പ്രകാശ് വ്യക്തമാക്കി. സേനയ്ക്ക് കളങ്കം വരുത്തുന്നവരെ ഡ്യൂട്ടിക്കായി അയക്കാതിരിക്കാൻ എസ്പിമാർ ശ്രദ്ധിക്കണമെന്നും സർക്കുലർ.
നിലയ്ക്കലില്‍ ശബരിമല തീര്‍ത്ഥാടകരുമായി വന്ന വാഹനത്തിന്റെ ഡ്രൈവറെ മര്‍ദിച്ച എഎസ്ഐ ജിജോയെ സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നു. പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് ഒടുവില്‍ ആയിരുന്നു മര്‍ദ്ദനം. മുഖ്യമന്ത്രിയുടെ നാട്ടുകാരന് എന്ന് പറഞ്ഞപ്പോ പ്രകോപിതനായി മര്‍ദിച്ചെന്നാണ് ഡ്രൈവറായ വടക്കന്‍ പറവൂര്‍ സ്വദേശി പ്രശാന്തിന്റെ പരാതി. സംഭവത്തില്‍ എറണാകുളത്ത് നിന്നും ശബരിമല സ്പെഷ്യല്‍ ഡ്യൂട്ടിക്ക് എത്തിയ എഎസ്ഐ ജിജോയുടെ ഭാഗത്ത് ഗുരുതര വീഴ്ചപറ്റി എന്ന് രഹസ്യ അന്വേഷണം വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

