നിയമസഭയില്‍ എല്ജിഎഫിന്റെ അംഗബലം രണ്ടക്കത്തില്‍ നിന്ന് മൂന്നക്കത്തില്‍ എത്തുമെന്ന് സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണന്. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തുടര്‍ ഭരണം ഉറപ്പാണ്. ജനങ്ങള്‍ അതാഗ്രഹിക്കുന്നു. ബിജെപി, ജമാഅത്ത് ഇസ്ലാമി തുടങ്ങി സകലമാന വര്‍ഗീയ ശക്തികളുമായി യുഡിഎഫ് സഖ്യത്തിലാണെന്നും കോടിയേരി വിമര്‍ശിച്ചു. തിരുവനന്തപുരത്ത് ഇഎംഎസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിസി തോമസ്- ജോസഫ് ലയനം ആര്‍എസ്എസ് തന്ത്രമാണ്. യുഡിഎഫും ബിജെപിയും തമ്മിലുള്ള പാലമാണിത്. പിസി തോമസിന്റെ പാര്‍ട്ടിയില്‍ ലയിച്ച ജോസഫ് ഗ്രൂപ്പ് എംഎല്‍എമാര്‍ നിയമപരമായി അയോഗ്യരാകുമെന്നും കോടിയേരി പറഞ്ഞു.
എല്‍ഡിഎഫിനെതിരെ നുണ പ്രചാരണം നടത്തുന്ന മനോരമ പത്രം കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ പോലെയായിരിക്കുകയാന്നെും കോടിയേരി വിമര്‍ശിച്ചു.


