മൂവാറ്റുപുഴ: മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി വാളകം ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ്ണ മാലിന്യമുക്ത പഞ്ചായത്താക്കാന്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. വാര്‍ഡ് തല പ്രവര്‍ത്തനത്തിന്റെ ഭാഗമായി ദേശീയപാത കടന്നുപോകുന്ന ഭാഗത്തെ പ്രധാന കവലകളായ അംമ്പലംപടി, വാളകം എന്നിവിടങ്ങളില്‍ വന്‍ പങ്കാളിത്തത്തോടെ ശുചീകരണ പ്രവര്‍ത്തനം സംഘടിപ്പിച്ചു.
വാളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പി അബ്രഹാം പ്രതിജ്ഞ ചൊല്ലി വാര്‍ഡുതല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മോള്‍സി എല്‍ദോസ് അധ്യക്ഷയായി, മുന്‍ പ്രസിഡന്റ്മാരായ സി. വൈ ജോളിമോന്. ബിനോ. കെ. ചെറിയാന് , വികസന കാര്യ സ്റ്റാന്റിംഗ്ന്റി കമ്മിറ്റി ചെയര്മാന് പി കെ രജി, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ലിസ്സി എല്‍ദോസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ദിഷ ബേസില്‍, വാര്‍ഡ് മെമ്പര്‍മാരായ പി.പി മത്തായി, ഷീല ദാസ്, ജമന്തി മദനന്, സെക്രട്ടറി പി എം ജയരാജ്. അസിസ്റ്റന്റ് സെക്രട്ടറി കെ കെ അനിത,നോഡല്‍ ഓഫീസര്‍ വി ജെ വിദ്യ, വിഇഒ ബേസില്‍ സി എല്‍ദോസ്, എന്‍ആര്‍ജിഎസ് എഇ സൗമ്യ മുരുകന്, കില റിസോഴ്സ് പേഴ്സണ്‍, പി ജി ബിജു.തുടങ്ങിയവര്‍ സംസാരിച്ചു.
വ്യാപാരി വ്യവസായി സംഘടന പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഹരിത കര്‍മ്മസേന അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ വാളകം മുതല്‍ അമ്പലംപടി വരെയുള്ള സ്ഥലങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഗ്രാമ പഞ്ചായത്ത് ഉദ്യേഗസ്ഥര്‍, കടകളിലും സ്ഥാപനങ്ങളിലും പരിശോധയും ബോധവത്ക്കരണവും നടത്തി.
എല്ലാ സ്കൂളിലും മാലിന്യമുക്ത ബോധവത്കരണ ക്ലാസ്സ് പ്രതിജ്ഞ, സ്കൂള്‍ തല ക്വിസ് മത്സരവുമുണ്ടാകും.30ന് രാവിലെ 10ന് അമ്പലംപടി കവലയില്‍ റാക്കാട് സെന്റ് മേരീസ് സ്കൂള്‍ വിദ്യാര്‍ഥികള്‍ തെരുവ് നാടകം അവതരിപ്പിയ്ക്കും. വൈകിട്ട് 3.30 ന് വാളകം കവലയില്‍ വാളകം മാര്‍ സ്റ്റീഫന്‍സ് എച്ച്എസ്എസ് വിവിദ്യാര്ഥികള് ഫ്ലാഷ് മോബ് നടത്തും.
ഒക്ടോബര്‍ ഒന്നിന് കുന്നയ്ക്കാല്‍ ഗവ. എല്‍ പി സ്കൂളില്‍ ബോധവല്‍ക്കരണ സന്ദേശ പരിപാടി നടത്തും. പഞ്ചായത്തിലെ സ്കൂളുകളില്‍ നിന്നുളള കുട്ടികള്‍, അധ്യാപകരും പങ്കെടുക്കും. പങ്കെടുക്കുന്നവര്‍ പ്ലക്കാര്‍ഡുകളുമായി ചങ്ങലയായി അണിചേര്‍ന്ന് പ്രതിജ്ഞയെടുക്കും. കുട്ടികളുടെ പരിപാടികളുണ്ടാകും.#