മൂവാറ്റുപുഴ :സമൂഹത്തിലെ ലഹരിയുടെ അതി വ്യാപനത്തിനെതിരെ ഡിവൈഎഫ്ഐ ബ്ലോക്ക് കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ജാഗ്രതാ പരേഡിന്റെ ഭാഗമായി മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ CAUTION RUN സംഘടിപ്പിച്ചു. ഫ്ലാഗ് ഓഫ് സിപിഐഎം ഏരിയ സെക്രട്ടറി അനീഷ് എം മാത്യു നിർവഹിച്ചു. ബ്ലോക്ക് സെക്രട്ടറി ഫെബിൻ പി മൂസ, ബ്ലോക്ക് പ്രസിഡന്റ് റിയാസ് ഖാൻ എം എ , ബ്ലോക്ക് ജോയിന്റ് സെക്രട്ടറി അനീഷ് കെ കെ, ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം വിജയ് കെ ബേബി എന്നിവർ സംസാരിച്ചു