കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. ഗ്രാമിന് 195 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13870 രൂപയായി ഉയര്‍ന്നു. പവന്റെ വിലയില്‍ 1560 രൂപയുടെ വിലവര്‍ധനവുണ്ടായി. 1,10,960രൂപയായാണ് പവന്‍വില ഉയര്‍ന്നത്. രാജ്യാന്തര വിപണിയിലും സ്വര്‍ണത്തിന് വില വര്‍ധനവുണ്ടായിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് ഇന്ത്യയിലും വില കൂടിയത്. കഴിഞ്ഞ ദിവസം സ്വര്‍ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞനിരക്കിലേക്ക് എത്തിയിരുന്നു.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില രണ്ട് ശതമാനമാണ് ഉയര്‍ന്നത്. സ്പോട്ട്ഗോള്‍ഡ് നിരക്ക് ഔണ്‍സിന് 4,647 ഡോളറായി ഉയര്‍ന്നു. ഗോള്‍ഡ് ഫ്യൂച്ചര്‍നിരക്കിലും വര്‍ധനയുണ്ടായിട്ടുണ്ട്. രണ്ട് ശതമാനം നേട്ടത്തോടെ 4,658 ഡോളറിലാണ് ഗോള്‍ഡ് ഫ്യൂച്ചറിന്റെ വ്യപാരം പുരോഗമിക്കുന്നത്.


