സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയതത് നാല് കൊവിഡ് മരണങ്ങള്. തിരൂരിൽ നിരീക്ഷണ ത്തിലിരിക്കെ കുഴഞ്ഞ് വീണ് മരിച്ചയാൾക്ക് കൊവിഡ് പോസിറ്റീവായിരുന്നുവെന്ന്
സ്ഥിരീകരണം വന്നു. യുവചേതന ക്ലബ്ബിന് സമീപത്തെ മറിയാസിൽ മുഹമ്മദിനാണ് (63) മരണശേഷം കൊവിഡ് സ്ഥിരീകരിച്ചത്. കേരളത്തില്‍ കൊവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. മരണങ്ങളും വര്‍ധിക്കുകയാണ്. ഇന്നലെ അഞ്ച് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

