തീരദേശ ഖനനം സ്വകാര്യവൽക്കരിക്കില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി കേരള നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ഷോൺ ജോർജ്. എന്നാൽ തെലങ്കാന ആസ്ഥാനമായ കമ്പനിയുമായി ധാരണ ഉണ്ടാക്കി. KMML -മായി ധാരണ ഉണ്ടെന്ന് ഈ കമ്പനി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഷോൺ ജോർജ് പറഞ്ഞു.
തോറിയം പോലെ ഒരു വസ്തു സ്വകാര്യ കമ്പനിക്ക് നൽകുന്നു. ഇത് രാജ്യസുരക്ഷക്ക് തന്നെ ഭീഷണി ആകുമെന്ന് ഷോൺ പറയുന്നു. മാസപ്പടി കൊള്ള വീണ്ടും തുടരാൻ ആണോ എന്ന് സംശയമുണ്ടെന്ന് ഷോൺ ആരോപിച്ചു. ബഡ്ജറ്റിൽ ഇതുപോലെ ഒരു കാര്യം ഉണ്ടെന്ന് മുഖ്യമന്ത്രി അറിഞ്ഞില്ലേ. ബഡ്ജറ്റിൽ സ്വകാര്യവത്കരണം എന്ന് പറഞ്ഞത് പോലും ഇതിൻ്റെ ഭാഗമായിട്ടാണോയെന്ന് ഷോൺ ജോർജ് ചോദിച്ചു.
അതേസമയം വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറക്കുന്നതിനുളള ബജറ്റ് നിർദ്ദേശം ചർച്ച ചെയ്യാൻ യു.ഡി.എഫ് യോഗം ചേരും. സർക്കാരിലെ ബോർഡ് കോർപ്പറേഷൻ വിഭജനത്തിനായി ബജറ്റിന് ശേഷം മുന്നണി യോഗം ചേരാൻ നേരത്തെ തീരുമാനിച്ചിരുന്നതാണ്. വിവാദത്തിന്റെ പശ്ചാത്തലത്തിൽ നികുതി കുറയ്ക്കൽ പ്രധാന ചർച്ചാ വിഷയമാകും. എന്നാൽ നികുതി പരിഷ്കാരം ധനബില്ലിന്റെ ഭാഗമാക്കി അവതരിപ്പിക്കാനാണ് മുഖ്യമന്ത്രി വി.ഡി.സതീശന്റെ തീരുമാനം.


