മുവാറ്റുപുഴ: പേഴക്കാപ്പിള്ളി, വലിയപറമ്പില്‍ ഹാജി ടി പി മൈതീന്‍ (86) നിര്യാതനായി.കബറടക്കം നടത്തി. സി പി ഐ പായിപ്ര മുന്‍ലോക്കല്‍ കമ്മറ്റി അംഗം, കിസാന്‍ സഭ മൂവാറ്റുപുഴ മുന്‍ മണ്ഡലം കമ്മറ്റി അംഗം, വ്യാപാരി വ്യവസായി പേഴക്കാപ്പിള്ളി മുന്‍ യൂണിറ്റ് പ്രസിഡന്റ്, പേഴക്കാപ്പിള്ളി സെന്‍ട്രല്‍ ജുമാ മസ്ജിദ് മുന്‍ വൈസ് പ്രസിഡന്റ്, ജാമിഅ ബദരിയ അറബി കോളേജ് ട്രഷറര്‍ അടക്കമുള്ള സ്ഥനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ – ഷരീഫ(പള്ളിച്ചിറങ്ങര വാണിയപുരയില്‍ കുടുംബാംഗം) മക്കള്‍ – പരീത്, ബഷീര്‍, ബാബുജ, സുബൈര്‍, ഷംസുദ്ധീന്, നൗഷാദ് (സി പി ഐ പായിപ്ര ലോക്കല്‍ കമ്മറ്റി അംഗം) ജലീല്‍, അന്‍സാര്‍ മരുമക്കള്‍ – റസിയ, സുഹറ, ഷാഹിദ, ഹസീന, സാഹിദ, ഷീന, സീന, ഫാത്തിമ