തിരുവനന്തപുരം പേട്ടയില്‍ മകളെ കാണാനെത്തിയ യുവാവിനെ അച്ഛന് കുത്തിക്കൊന്നു. പേട്ട സ്വദേശി അനീഷ് ജോര്‍ജ്(19) ആണ് കൊല്ലപ്പെട്ടത്. പ്രതി ലാലന് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
തിരുവനന്തപുരം പേട്ടയില്‍ ഇന്ന് പുലര്‍ച്ചെ നാലു മണിക്കാണ് സംഭവം. ലാലു പുലര്‍ച്ചെ എഴുനേറ്റപ്പോഴാണ് പെട്ടെന്നൊരാള്‍ ഓടിമറയുകയും ബാത്റൂമില്‍ കയറി വാതിലടക്കുകയും ചെയ്യുന്നത് കണ്ടത്. തുടര്‍ന്ന് അടുക്കളയില്‍ നിന്ന് വെട്ടുകത്തിയുമായി ലാലു കുളിമുറിയിലേക്ക് കടന്നു. ഇതിന് പിന്നാലെയുണ്ടായ പിടിവലിയിലാണ് അനീഷ് കൊല്ലപ്പെട്ടത്.
കള്ളനെന്ന് കരുതി കുത്തുകയായിരുന്നുവെന്നാണ് ലാലു പൊലീസിന് നല്കിയ മൊഴി. പൊലീസ് വീട്ടിലെത്തി യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.


