മൂവാറ്റുപുഴ: മൂവാറ്റുപുഴ അര്‍ബന്‍ സഹകരണ ബാങ്ക് അന്താരാഷ്ട്ര സഹകരണ ദിനാചരണവും പ്രതിഭാ സംഗമവും നടത്തി. ബാങ്ക് അംഗങ്ങളുടേയും ജീവനക്കാരുടേയും മക്കളില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ വിദ്യാഭ്യാസ അവാര്‍ഡ് നല്കി അനുമോദിച്ചു. 61 കുട്ടികള്‍ക്ക് പ്രശസ്തി ഫലകവും, ക്യാഷ് അവാര്‍ഡും സമ്മാനിച്ചു. ബാങ്ക് ചെയര്മാന് അഡ്വ എ എ അന്‍ഷാദ് ഉദ്ഘാടനം ചെയ്തു വൈസ് ചെയര്മാന് പി വി ജോയി അധ്യക്ഷനായി. ബാങ്ക് ജനറല്‍ മാനേജര്‍ എം എ ഷാന്റി ഭരണസമിതി അംഗം സജി ജോര്‍ജ് സംസാരിച്ചു.