മൂവാറ്റുപുഴ മര്‍ച്ചന്‍സ് അസോസിയേഷന് പ്രസിഡന്റായി അജ്മല്‍ ചക്കുങ്കലിനെ വീണ്ടും തിരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായി ഗോപകുമാര്‍ കലൂരും ട്രഷററായി കെ എം ഷംസുദ്ദീനും തെരഞ്ഞെടുക്കപ്പെട്ടു. ,വൈസ് പ്രസിഡണ്ട്മാരായി അബ്ദുല്‍സലാം പി വി എം,മഹേഷ് എച്ച് കമ്മത്ത് എന്നിവരും ജോയിന്റ് സെക്രട്ടറിമാരായി ബോബി എസ് നെല്ലിക്കല്‍,പി യു ഷംസുദ്ദീന് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. 25 അംഗ കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലില്‍ പെട്ട 25 അംഗങ്ങളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.