ന്യൂഡല്‍ഹി: അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങള്‍ ഒരിക്കലും മറക്കാനാവില്ലെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. 1975 മുതല്‍ 1977വരെയുള്ള കാലയളവില്‍ രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളുടെ ആസൂത്രിതമായ നാശത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുകയായിരുന്നു. അടിയന്തരാവസ്ഥയുടെ 46-ാം വാര്‍ഷിക ദിനത്തില്‍ ട്വിറ്ററിലൂടെ ട്വിറ്റ് ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ചു.
“അടിയന്താരവസ്ഥയിലൂടെ കോണ്‍ഗ്രസ് രാജ്യത്തിൻ്റെ ജനാധിപത്യ മൂല്യങ്ങളെ തകര്‍ത്തു. അടിയന്തരാവസ്ഥയെ ചെറുക്കുകയും ഇന്ത്യന്‍ ജനാധിപത്യത്തെ സംരക്ഷിക്കുകയും ചെയ്ത മഹാന്മാരെല്ലാം ഈ സന്ദർഭത്തിൽ ഞങ്ങള്‍ ഓര്‍ക്കുന്നു. ഈ കറുത്ത ദിനത്തില്‍ ഇന്ത്യയുടെ ജനാധിപത്യ മനോഭാവത്തെ ശക്തിപ്പെടുത്തുന്നതിനും നമ്മുടെ ഭരണഘടനയില്‍ പ്രതിപാദിച്ചിരിക്കുന്ന മൂല്യങ്ങള്‍ക്കനുസൃതമായി ജീവിക്കുന്നതിനും സാദ്ധ്യമായതെല്ലാം ചെയ്യാമെന്ന് പ്രതിജ്ഞയെടുക്കാം” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതോടൊപ്പം, അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങള്‍ ലോകം കാണണം എന്ന് പറഞ്ഞു ബി ജെ പി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റുചെയ്ത ഒരു വീഡിയോ നരേന്ദ്ര മോദി തൻ്റെ ട്വിറ്ററില്‍ കൂടി പങ്കുവെച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഇന്ത്യയെ തര്‍ത്തത് ഇങ്ങനെയാണ് എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.


