മൂവാറ്റുപുഴ: മാറാടി സെന്റ് ജോര്‍ജ് പള്ളിയില്‍ ഇന്നലെ ഒരു അനുപമ കൂടിക്കാഴ്ച നടന്നു. എംബിബിഎസ് അഡ്മിഷന് അവസരം നിഷേധിക്കപ്പെട്ട യുവാവായ ആല്ബിനരികില് യുഡിഎഫ് സ്ഥാനാര്‍ഥി മാത്യു കുഴല്നാടന്. ഈ കൂടക്കാഴ്ചയില്‍ എന്താണ് പ്രത്യേകത എന്നല്ലെ?. അത് ഇത് തികച്ചും പ്രത്യേകതയുള്ള സ്നേഹത്തിന്റെയും കരുതലിന്റെയും ബന്ധമാണ്.
ആരാണ് ആല്ബിന് എന്നല്ലെ, അര്‍ഹതയുണ്ടായിട്ടും ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (All MS) എംബിബിഎസ് അഡ്മിഷന് അവസരം നിഷേധിക്കപ്പെട്ട ഒരു യുവാവാണ് ആല്ബിന്. ജന്മനാ ഭിന്ന ശേഷിക്കാരനും ഉന്നത അക്കാഡമിക് നിലവാരവുമുള്ള മൂവാറ്റുപുഴ മാറാടി അമ്പാട്ടുകുഴിയില്‍ ആല്ബിന് തന്റെ സ്വപ്നങ്ങള്‍ക്ക് പിന്നാലെ പറന്നത് പരിമിതികള്‍ മറന്നു കൊണ്ടായിരുന്നു. എന്നാല്‍ തനിക്ക് കുറവുകളില്ലെന്ന് വിശ്വസിച്ച് മുന്നേറിയ ആല്ബിന് മുന്നില്‍ നിസാര കാരണങ്ങള്‍ പറഞ്ഞ് മെഡിക്കല്‍ ബോര്‍ഡ് എംബിബിഎസ് മോഹങ്ങള്‍ തല്ലിക്കെടുത്തി AllMS ല്‍ അഡ്മിഷന് നിഷേധിച്ചു.

അതേസമയം ആല്‍ബിന്റെ സ്വപ്നങ്ങള്‍ തിരിച്ചറിഞ്ഞ് അതിന്റെ ആഴം മനസിലാക്കിയ കുഴല്നാടന് സുപ്രീം കോടതിയില്‍ ആല്‍ബിന്റെ നീതിക്കായി പോരാടുകയാണ്.
അതുകൊണ്ടു തന്നെ താന്‍ നടത്തുന്ന പെരുന്നാളില്‍ മാത്യു സാര്‍ ഉണ്ടാകണമെന്നത് ആല്‍ബിനു നിര്‍ബന്ധം, അങ്ങനെ ഇന്നലെ നടന്ന പെരുന്നാളിന് ആല്ബിന് വിളിച്ചു. മാത്യു ഓടിയെത്തി. ആല്‍ബിന്റെ സുഖവിവരങ്ങള്‍ തിരക്കി ഏറെ നേരം ചെലവഴിച്ച് കൂര് ബാനയില് പങ്കു കൊണ്ട ശേഷമാണ് മാത്യു അവിടം വിട്ടത്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സാബു ജോണും മാത്യുവിനൊപ്പമുണ്ടായിരുന്നു.
ആയുര്‍വേദ സ്ഥാപനത്തിലെ ജീവനക്കാരനാണ് ആല്‍ബിന്റെ പിതാവ് ഷാജി വര്‍ഗീസ്, സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് അമ്മ ജീഷ. മുത്ത മകള്‍ അനിറ്റ മരിയ സിവില്‍ സര്‍വ്വീസ് പരിശീലനത്തിലാണ്. ഇളയ സഹോദരി ആല് ജോ മരിയ എസ്എന്‍ഡിപി സ്കൂളിലെ + വണ്‍ വിദ്യാര്‍ത്ഥിനിയുമാണ്.


