മൂവാറ്റുപുഴ: സഹോദരിയുടെ കാമുകനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം ഒളിവില്‍ പോയ സഹോദരന് അറസ്റ്റില്‍. പണ്ടിരിമല തടിയിലക്കുടിയില്‍ ശിവന്റെ മകന് അഖിലി(19) നെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ കോതമംഗലം കറുകടം ഞാഞ്ഞൂള് കോളനിയില്‍ ബേസില്‍ ഏലിയാസ് (22) നെയാണ് ചാലിക്കടവ് പാലത്തിന് സമീപത്തുനിന്നും മൂവാറ്റുപുഴ പൊലിസ് അറസ്റ്റ് ചെയ്തത്.
അക്രമത്തിന് ശേഷംബേസിലിനെ ബൈക്കില്‍ രക്ഷപെട്ടുത്തിയ 17 കാരനെ നേരത്ത അറസ്റ്റു ചെയ്തിരുന്നു. ഞായറാഴ്ച വൈകിട്ട് 5.30 ഓടെയാണ് സംഭവം . പി.ഒ.ജംഗ്ഷനിലെ കടയില്‍ നിന്നും മാസ്ക് വാങ്ങിയ ശേഷം റോഡിലേക്കിറങ്ങുകയായിരുന്ന അഖിലിനെ ബൈക്കിലെത്തിയ പ്രതി കഴുത്തിന് വെട്ടുകയയിരുന്നു.തലക്കും കൈക്കും വെട്ടേറ്റ അഖില്‍ കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികില്‍സയിലാണ്. അക്രമത്തില്‍ സമീപവാസിയായ ബാബുവിന്റെ മകന് അരുണ്‍(26)നും പരിക്കേറ്റു. സംഭവ ശേഷം ഒളിവില്‍ പോയ ബേസിലിനെ തിങ്കളാഴ്ച വൈകിട്ട് 5.30ഓടെയാണ് പിടികൂടിയത്. സഹോദരിയുമായുള്ള പ്രണയബന്ധത്തെ ചൊല്ലി ഇരുവരും നാളുകളായി വഴക്കിലായിരുന്നു.ഇതിന്റെ തുടര്‍ച്ചയാണ് അക്രമമെന്ന് പോലീസ് പറഞ്ഞു.


