മൂവാറ്റുപുഴ: ദൈവസഭകള്‍ കൈകോര്‍ക്കുന്ന ഗോസ്പാല്‍ ഹീലിംഗ് ക്രൂസേഡ് ബ്ലസ്സ് മൂവാറ്റുപുഴ 2020 ഈമാസം 24, 25, 26 ദിവസങ്ങളില്‍ മൂവാറ്റുപുഴ ഗവ.മോഡല്‍ ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയിലും, ആഫ്രിക്കന്‍ രാജ്യങ്ങളിലുമെല്ലം സുവിശേഷ പ്രഭാഷണം നടത്തുന്ന രവി എബ്രാഹം എല്ലാ ദിവസവും വൈകിട്ട് അഞ്ച് മുതല്‍ ഒമ്പത് വരെ പ്രഭാഷണം നടത്തും. മൂവാറ്റുപുഴയിലേയും സമീപപ്രദേശങ്ങളിലേയും എല്ലാ പൊന്തക്കോസ്ത സഭകളുമടങ്ങുന്ന 150-ഓളം ചര്‍ച്ചുകളില്‍ നിന്നുള്ളവര്‍ ഒത്തുചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പത്രസമ്മേളനത്തില്‍ പാസ്റ്റര്‍ വിന്‍സന്റ് മുല്ലശ്ശേരില്‍, പാസ്റ്റര്‍ ജോജോ ഡാനിയല്‍, പാസ്റ്റര്‍ ജോമോന് ജോണ്‍, പാസ്റ്റര്‍ ഇസഡ്. എബ്രാഹം എന്നിവര്‍ പങ്കെടുത്തു.

