സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ നടി അൻസിബയെ നേരിട്ട് കേൾക്കാൻ കോടതി. കേസ് എടുക്കാൻ കഴിയില്ലെന്ന് പാലാരിവട്ടം പൊലീസിന്റെ നിലപാടിന് പിന്നാലെയാണ് താരം കോടതിയെ സമീപിച്ചത്.
സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് കാണിച്ച് നടി ലക്ഷ്മി പ്രിയക്കെതിരെ പാലാരിവട്ടം പൊലീസിൽ അൻസിബ പരാതി നൽകിയിരുന്നു. ഇതിൽ കേസെടുക്കാൻ കഴിയില്ലെന്ന പൊലീസ് നിലപാടിന് പിന്നാലെയാണ് അൻസിബ കോടതിയെ സമീപിച്ചത്. അൻസിബയ്ക്ക് പറയാനുള്ളത് കോടതി നേരിട്ട് കേൾക്കും. ഓഗസ്റ്റ് 29ന് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ മൊഴി രേഖപ്പെടുത്തും. അൻസിബിയുടെ പരാതിയിൽ കേസെടുക്കാൻ ആകില്ലെന്ന് കാണിച്ചു പൊലീസും റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു.
അതിനിടെ അഡ്ഹോക്ക് കമ്മിറ്റിക്ക് എതിരെ ശ്വേത മേനോൻ നൽകിയ ഹർജിയിൽ രമേശ് പിഷാരടി നിലപാട് അറിയിച്ചു. കമ്മിറ്റിയുമായി മുന്നോട്ട് പോകാൻ താല്പര്യമില്ലെന്നും, ഒഴിയുകയാണെന്നും കോടതിയെ ബോധിപ്പിച്ചു. അഡ്ഹോക്ക് കമ്മിറ്റി രൂപീകരണം നിയമവിരുദ്ധമാണ് എന്നായിരുന്നു ശ്വേതാ മേനോന്റെ ഹർജിയിലെ ആരോപണം. അതിനിടെ കേസിൽ കക്ഷിചേരാൻ നടി അൻസിബ കോടതിയെ സമീപിച്ചിട്ടുണ്ട്.


