ഡൽഹി: മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റിൽ കേരളത്തിന് സമ്പൂര്‍ണ നിരാശ. വികസന പദ്ധതികളിലൊന്നും സംസ്ഥാനം ഇടംപിടിച്ചില്ല. ആകെ ധാതു ഖനന ഇടനാഴി മാത്രമാണ് ലഭിച്ചത്. കൂടാതെ കടലാമ സംരക്ഷണത്തിനുള്ള പദ്ധതിയുമാണ് കേരളത്തിന് ലഭിച്ചത്.
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എയിംസും ഇത്തവണ കേരളത്തിന് ലഭിച്ചില്ല. ഏഴ് അതിവേഗ റെയിൽ ഇടനാഴി പ്രഖ്യാപിച്ചപ്പോഴും കേരളത്തെ തഴഞ്ഞു. പൂനെ – മുംബൈ, പൂനെ – ഹൈദരാബാദ്, ബംഗളുരു – ചെന്നൈ, ഹൈദരാബാദ് – ബംഗളൂരു, ഹൈദരാബാദ് – ചെന്നൈ , ഡൽഹി – വാരണാസി, വാരണാസി – സിലിഗുരി റൂട്ടുകളിലാണ് പദ്ധതി നടപ്പാക്കുക. കേരളത്തെ അഗണിച്ചതിൽ സംസ്ഥാനത്ത് നിന്നുള്ള എംപിമാർ പ്രതിഷേധിച്ചു.


