മൂവാറ്റുപുഴ: നിയോജക മണ്ഡലത്തിലെ ഉയര്‍ന്നപ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷം.കടുത്ത വേനലില്‍ വിവിധ പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കണം.മഞ്ഞള്ളൂര്‍ പഞ്ചായത്തിലെ രണ്ടു പ്ലാക്കല്‍ പാറ, തെക്കുംമല ,മണിയന്ത്രം കോളനി,ചക്കിട്ടപ്പാറ, പാണപാറ, പായിപ്ര പഞ്ചായത്തിലെ ചാരപ്പാട്ട് കോളനി, മാന്നാറി, തേരാപ്പാറ, തട്ടുപറമ്പ് ,ഏഴിമല ,ആട്ടയം, മുളവുര്‍ വത്തിക്കാന്‍ സിറ്റി, മൂങ്ങാച്ചാല്‍ കോളനി, നിരപ്പ്, വാളകം പഞ്ചായത്തിലെ ആവുണ്ട, പാലനാട്ടില്‍ കവല, കുന്നക്കാല്‍, അഞ്ചും കവല, ആയ വന പഞ്ചായത്തിലെ പുന്നമറ്റം, വലിയപാറ, കുന്നക്കാട്ടുമല ,തലയിണപ്പാറ,ആവോലി പഞ്ചായത്തിലെ എകെജി കോളനി, എലിവിച്ചിറ കോളനി, നടുക്കര, ഉതുമ്പേലിത്തണ്ട്, കക്കാട്ട് തണ്ട് കോളനി , ആരക്കുഴ പഞ്ചായത്തിലെ ആറുര്‍ കോളനി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ശുദ്ധജലക്ഷാമം രൂക്ഷമാണ്്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയായ ജലജീവന്‍ മിഷന് പദ്ധതി പൂര്‍ണമായും നടപ്പിലാക്കിയിട്ടില്ല.. പൈപ്പുകള്‍ ഭൂമിക്കടിയില്‍ സ്ഥാപിച്ചതല്ലാതെ പദ്ധതി പൂര്‍ത്തികരിക്കാന്‍ പ്രവര്ത്തനങ്ങള്് നടന്നുകൊണ്ടിരിക്കുന്നു. ഇതുമൂലം നിരവധി ലക്ഷം വീട്, എസ്.സി കോളനികളിലും ,ഉയര്‍ന്ന പ്രദേശങ്ങളിലും ജല അതോറിറ്റിയുടെ ജല വിതരണം പൂര്‍ണമായും എത്തിക്കുന്നതിന് സാധ്യമാകുന്നില്ല. ഇതിനാല്‍ കടുത്ത വേനലില്‍ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ കുടിവെള്ളമെത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.കടുത്ത വേനലില്‍ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ടാങ്കറില്‍ വെള്ളമെത്തിക്കാന്‍ നടപടി വേണമെന്ന് എറണാകുളം ജില്ലാ കളക്ടറോട് മുന്‍ എംഎല്‍എ എല്‍ദോ എബ്രഹാം ആവശ്യപ്പെട്ടു..


