മുവാറ്റുപുഴ: പായിപ്ര ഗ്രാമ പഞ്ചായത്തിന്റെയും മൗര്യ ആയുര്‍വ്വേദ ഓര്‍ത്തോ ആന്‍ഡ് ന്യൂറോ റിഹാബിലിറ്റേഷന്‍ സെന്ററും ആസ്റ്റ്റര്‍ ലാബും സംയുക്തമായി നടത്തുന്ന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് അംഗം റീന സജി അധ്യക്ഷത വഹിച്ച യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ മുഹമ്മദ് ഷാഫി മുതിരക്കാലായില്‍ ക്യാമ്പ് ഉല്‍ഘാടനം ചെയ്തു.
മുന്‍ ഗ്രാമ പഞ്ചായത്ത് അംഗം വി എം ബഷീര്‍, ബഷീര്‍ മൂലയില്‍, നൗഷാദ് ഏള്ളുമല, സജി പായികാട്ട് , അഫ്സല് നെല്ലിമറ്റം, സന്തോഷ് കുഴിമ്പില്‍,വിശ്വംഭരന് പൂകോട്ടില്, ഡോ. സോജ, ഡോ സന്ദീപ്, ആസ്റ്റര്‍ ലാബ് എം ഡി നിജാസ് മുതിരക്കാലായില്‍, നൗഷാദ് അക്കൊത്ത് , ജാഫര്‍ യൂസഫ് പേണ്ടനം, മണി തുടങ്ങിയവര്‍ ആശംസ അറിയിച്ചു.
ക്യാമ്പില്‍ ഡോക്ടര്‍ കോണ്സല്റ്റേഷന്, ഫിസിയോത്തെറാപ്പി, നാച്ചുറോപതി കൂടാതെ മുപ്പത് പേര്‍ക്ക് സൗജന്യ മരുന്നുകളും. ഷുഗര്‍, പ്രഷര്‍, കൊളെസ്ട്രോള്‍ ചെക്കപ്പും സൗജന്യമായി നല്കി.


