മൂവാറ്റുപുഴ: വികസന പ്രവര്‍ത്തനങ്ങള്‍ ഏറെ നടപ്പാക്കിയ മാറാടി പഞ്ചായത്തില്‍ പര്യടനം നടത്തി മൂവാറ്റുപുഴ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എല്‍ദോ എബ്രഹാം. രാവിലെ നോര്‍ത്ത് മാറാടിയിലെത്തി വോട്ടര്‍മാരെ കണ്ടു. തുടര്‍ന്ന് എയ്ഞ്ചല്‍ വോയ്സ് ജംഗ്ഷന്, തൈക്കാവ്പടി, പഞ്ചായത്ത് കവല, മണ്ണത്തൂര്‍ കവല, ശൂലംമുകള് നാലാംമൈല്‍, പാറത്തട്ടാല്‍, മണിയങ്കല്ല്, ഈസ്റ്റ് മാറാടി, മങ്ങമ്പ്ര തുടങ്ങിയ സ്ഥലങ്ങങ്ങളിലെത്തി വോട്ടഭ്യര്‍ത്ഥിച്ചു.
വിരുപ്പുകണ്ടം, ഈസ്റ്റ് മാറാടിയില്ല മരണ വീടുകള്‍ സന്ദര്‍ശിച്ചു. പള്ളികള്‍, മാറാടിപഞ്ചായത്ത് ഓഫീസ്, വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍, കമ്പനികള്‍, ലാബുകള്‍ വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെത്തി വോട്ടഭ്യര്‍ത്ഥിച്ചു.

നാടിന്റെ വികസനം ജനങ്ങള്‍ക്കൊപ്പം നിന്ന് നടപ്പാക്കിയഎല്ദോയുടെ വിജയം ഉറപ്പാണെന്ന് വോട്ടര്‍മാര്‍ പറഞ്ഞു. തുടര്‍ന്ന് മഞ്ഞള്ളൂര്‍ പഞ്ചായത്തിലെ വാഴക്കുളം ടൗണ്‍, കല്ലൂര്‍ക്കാട് പഞ്ചായത്തിലെ കല്ലൂര്‍ക്കാട് ടൗണിലുമെത്തി വോട്ടഭ്യര്‍ത്ഥിച്ചു.


