മൂവാറ്റുപുഴ: കേരളകൗമുദി മൂവാറ്റുപുഴ ലേഖകനും മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗണ്സില് സെക്രട്ടറിയുമായ സി.കെ. ഉണ്ണിയുടെ മകളും ആരക്കുഴ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എന്ജിനീയറുമായ ആര്യ സി. ഉണ്ണി (38) നിര്യാതയായി. തൊടുപുഴ സ്മിത ഹോസ്പിറ്റലിലെ ഫിസിഷ്യന് അസിസ്റ്റന്റ് അരിക്കുഴ പരുവരുക്കുടിയില് പി.എന്. ധനേഷാണ് ഭര്ത്താവ്. ജലവിഭവ വകുപ്പ് റിട്ട. ഓവര്സീയര് പുഷ്പയാണ് മാതാവ്. മകന്: കാര്ത്തിക് പി. ധനേഷ് (വിദ്യാര്ത്ഥി, സരസ്വതി വിദ്യാഭവന് സെന്ററല് സ്കൂള്, തൊടുപുഴ). സംസ്കാരം വീട്ടുവളപ്പില് നടന്നു.

