മൂവാറ്റുപുഴ: നവംബര് ആദ്യവാരം നടക്കുന്ന മൂവാറ്റുപുഴ ഉപജില്ലാ കലോത്സവം- അരിയ 2026- ലോഗോ പ്രകാശനം നടന്നു. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണന് സ്കൂള് മാനേജര് കമാന്ഡര് സി.കെ. ഷാജിക്ക് നല്കി പ്രകാശനം നിര്വ്വഹിച്ചു. ലോഗോ ഡിസൈന് ചെയ്ത എബനേസര് സ്കൂള് അധ്യാപകന് നോബിന് ജോര്ജിനെ ചടങ്ങില് ആദരിച്ചു. പി.ടി.എ. പ്രസിഡന്റ് എന്.എം. നാസര്, എം.പി.ടി.എ. പ്രസിഡന്റ് മഞ്ജു വിജേഷ് , പ്രധാന അധ്യാപിക ജീമോള് കെ.ജോര്ജ്ജ്, പ്രിന്സിപ്പല് ബിജു കുമാര്, എഴുത്തുകാരന് പോയാലി സക്കീര് ഹുസൈന്, പ്രീജിത് ഒ.കുമാര്, യൂസഫ് അന്സാരി എന്നിവര് പങ്കെടുത്തു.

