മുവാറ്റുപുഴ :പിഎം അസീസ് കൂടുമാറിയത് സഹകരണ ബാങ്കുകളില്‍ നടത്തിയ തട്ടിപ്പ് പുറത്തറിയാതിരിക്കാന്‍ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. വളർത്തിയ പ്രസ്ഥാനത്തെ പിന്നിൽ കുത്തിയ രാഷ്ട്രീയ വഞ്ചകനാണ്. പി.എം അസീസ് പ്രസിഡൻ്റ് ആയ മുളവൂർ അർബൻ ബങ്കിനെതി രെയുള്ള വിജിലൻസ് അന്വേഷണം പൂർത്തിയാക്കി ക്ലീൻ ചിറ്റ് കിട്ടിയാൽ ഉടൻ തന്നെ പ്രസിഡൻ്റ് സ്ഥാനം നൽകാമെന്ന് കോൺഗ്രസ് നേതൃത്വവും യുഡിഎഫ് നേതൃത്വവും പി.എം അസിസിന് ഉറപ്പ് നൽകിയിരുന്നു. തട്ടിപ്പില്‍ നിന്ന് തടിതപ്പാന്‍ വേണ്ടിയാണ് സീപിഎമ്മിലേയ്ക്ക് ചേക്കേറിയത് എന്ന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി ആരോപിക്കുന്നു.
പി.എം അസീസും പ്രസിഡൻ്റ് ആയ മുളവൂർ അർബൺ ബാങ്കിലും അദ്ദേഹത്തിൻ്റെ ഭാര്യ പ്രസിഡൻ്റ് ആയ മുളവൂർ വനിത സഹകരണ ബാങ്കിലും വ്യാപകമായ ക്രമക്കേട് നടന്നതായി ആരോപണം ഉയർന്നിട്ടുണ്ട്. ഇതിൽ നിന്നും രക്ഷപ്പെടുന്നതിനാണ് ഇപ്പോൾ സിപിഎം ഒരുക്കിയ കെണിയിൽ അസീസ് അകപ്പെട്ടതെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് സാബു ജോൺ ആരോപിച്ചു.
ഇപ്പോൾ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനവും തുടർന്ന് അവസാനത്തെ 6 മാസം പ്രസിഡൻ്റ് സ്ഥാനവും നൽകാമെന്ന് മുസ്ലിം ലീഗ് നേതൃത്വവുമായി കോൺഗ്രസ് നേതൃത്വം നടത്തിയ അവസാന വട്ട ചർച്ചയിൽ ധാരണയായിരുന്നു.


