മൂവാറ്റുപുഴ: ഓസ്ട്രിയയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച മലയാളി വൈദിക വിദ്യാര്‍ത്ഥി ബ്രദര്‍ മാത്യൂസ് പൊതൂരിന്റെ (33) സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് പെരിങ്ങഴ സെന്റ് ജോസഫ് പള്ളിയില്‍ നടക്കും. പെരുമ്പല്ലൂര്‍ പൊതൂര്‍ ഷാജന് മാത്യു – റെജി ദമ്പതികളുടെ ഏക മകനാണ് അന്തരിച്ച ബ്രദര്‍ മാത്യൂസ്. ജര്‍മ്മനിയില്‍ വൈദിക പഠനത്തിന്റെ അവസാനഘട്ടത്തിലായിരുന്ന അദ്ദേഹം, പരിശീലനത്തിന്റെ ഭാഗമായി ഓസ്ട്രിയയിലെ ലിന്‍സിലുള്ള ദൈവാലയത്തില്‍ പിആര്‍ഒ ആയി ശുശ്രൂഷ ചെയ്തുവരികയായിരുന്നു.
കഴിഞ്ഞ എട്ടിന് ലിന്സിലുണ്ടായ കാറപകടത്തിലാണ് ബ്രദര്‍ മാത്യൂസ് മരണപ്പെട്ടത്. മാതാവ് റെജി കാലടി ചേരാനല്ലൂര്‍ ചിറ്റൂപ്പറമ്പില്‍ കുടുംബാംഗമാണ്. വ്യാഴാഴ്ച രാവിലെ 9.30ഓടെ ഭൗതികശരീരം പെരുമ്പല്ലൂരിലെ തറവാട്ടു വീട്ടില്‍ എത്തിക്കും. തുടര്‍ന്ന് പൊതുദര്‍ശനത്തിന് ശേഷമായിരിക്കും സംസ്കാര ചടങ്ങുകള്‍ പെരിങ്ങഴ സെന്റ് ജോസഫ് പള്ളിയില്‍ നടക്കുക.

