മൂവാറ്റുപുഴ: സിപിഐ എം മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിക്കുന്നു. ‘ത്രിവേണി സാംസ്കാരികോത്സവം 2026’ എന്ന പേരില്‍ നടത്തുന്ന ഓണാഘോഷത്തിന്റെ ഭാഗമായി 15 മുതല്‍ 24 വരെ വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുമെന്ന് ഏരിയസെക്രട്ടറി അനീഷ് എം.മാത്യു അറിയിച്ചു
മൂവാറ്റുപുഴ ടൗണ്‍ ഹാള്‍, പഞ്ചായത്തുകളിലെ പ്രധാന കേന്ദ്രങ്ങളിലും മത്സരങ്ങള്‍ നടക്കും. കലാ – സാഹിത്യ മത്സരങ്ങള്‍, കായിക മത്സരങ്ങള്‍, ക്വിസ്, ചിത്രരചന, പ്രസംഗം, കൈകൊട്ടിക്കളി, തിരുവാതിര, സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും സൗഹൃദ വടംവലി മത്സരം, കൗതുക മത്സരങ്ങള്‍, ഫുട്ബോള്‍, ക്രിക്കറ്റ് വോളിബോള്‍, ഷട്ടില്‍, ഷൂട്ടൗട്ട് മത്സരങ്ങള്‍ തുടങ്ങിയവയുണ്ടാകും. 24 ന് വൈകിട്ട് ടൗണ്‍ഹാള്‍ ഗ്രൗണ്ടില്‍ സമാപന സമ്മേളനം ചേരും. സമ്മാന വിതരണം, മെഗാ ഷോയുമുണ്ടാകും.

