കൊച്ചി: പ്രമുഖ സ്വര്‍ണ്ണാഭരണ വിപണന ശൃംഖലയായ ജോയ്ആലുക്കാസിന്റെ പുതിയ കോര്‍പ്പറേറ്റ് ഓഫീസ് കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസും ഗ്രൂപ്പ് ഡയറക്ടര്‍ ജോളി ജോയ് ആലുക്കാസും ചേര്‍ന്ന് പുതിയ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ ജോയ്ആലുക്കാസ് ഗ്രൂപ്പ് സി.ഇ.ഒ ജോണ്‍ പോള്‍ ആലുക്കാസ്, എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ആന്റണി ജോസ്, തോമസ് മാത്യു, ഗ്രൂപ്പ് ഡയറക്ടര്‍മാരായ സോണിയ ആലുക്കാസ്, മേരി ആന്റണി, എല്‍സ ജോയ് ആലുക്കാസ് തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. സ്ഥാപനത്തിന്റെ വളര്‍ച്ചയിലെ സുപ്രധാന ചുവടുവെപ്പാണ് കൊച്ചിയിലെ ഈ പുതിയ കോര്‍പ്പറേറ്റ് ഓഫീസ് എന്ന് മാനേജ്മെന്റ് വ്യക്തമാക്കി.

