മൂവാറ്റുപുഴ: ബഡ്സ് ഡേ വാരാഘോഷത്തിന്റെ ഭാഗമായി മൂവാറ്റുപുഴ നഗരസഭയുടെ ഇന്ദിരാ സ്പര്‍ശം ബഡ്സ് സ്കൂളില്‍ ബഡ്സ് ഡേ ആഘോഷിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ പി. എം. അബ്ദുല്‍സലാമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനം നഗരസഭ ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി. എം. ഷുക്കൂര്‍ മുഖ്യപ്രഭാഷണം നടത്തി. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ പീഡിയാട്രീഷന്‍ ഡോ. അഗസ്റ്റിന് തോമസ് രക്ഷിതാക്കള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് നടത്തി.
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ രജിത പി., അസം ബീഗം, വാര്‍ഡ് കൗണ്‍സിലര്‍മാരായ ഷേര്‍ലി പൗലോസ്, ഷിത റാണി, മനു പോള്‍, മുഹമ്മദ് ചെറുകപ്പിള്ളി, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, നഗരസഭ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വിവിധ മത്സരങ്ങളില്‍ വിജയിച്ച ബഡ്സ് സ്കൂളിലെ കുട്ടികള്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. കുട്ടികളുടെ കലാപരിപാടികളും ആഘോഷത്തിന് മാറ്റുകൂട്ടി. ബഡ്സ് സ്കൂള്‍ അധ്യാപിക രമ്യ രാജ് സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ ധന്യ അരുണ്‍ എന്നിവര്‍ സംസാരിച്ചു.

