മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവുമായിരുന്ന ആര്യാടന് മുഹമ്മദിന്റെ വിയോഗം പാര്‍ട്ടിക്കും തനിക്കും തീരാനഷ്ടമെന്ന് രാഹുല്‍ ഗാന്ധി. കരുത്ത് തെളിയിച്ച നിയമസഭാ സമാജികനായിരുന്നു അദ്ദേഹമെന്നും രാഹുല്‍ അനുസ്മരിച്ചു. ആര്യാടന് ആദരാഞ്ജലി അര്‍പ്പിക്കുന്നതിനായി രാഹുല്‍ ഗാന്ധി നിലമ്പൂരിലെത്തും.
അതേസമയം ഭാരത് ജോഡോ യാത്രയ്ക്ക് മാറ്റമില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. ഇന്ന് രാവിലെ 7.40 ഓടെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ആര്യാടന് മുഹമ്മദ് അന്തരിച്ചത്. ഒരാഴ്ചയായി ചികില്‍സയില്‍ ആയിരുന്നു. നാളെ രാവിലെ ഒന്‍പത് മണിക്ക് നിലമ്പൂര്‍ മുക്കട്ട വലിയ ജുമ മസ്ജിദിലാണ് സംസ്കാരം.