ഇന്ത്യയുടെ എണ്ണ ഇറക്കുമതി, വ്യാപാര നിലപാടുകളെക്കുറിച്ചുള്ള മുതിർന്ന ബിജെപി നേതാവ് രാം മാധവിന്റെ വിവാദ പരാമർശത്തിന് പിന്നാലെ ആർഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. രാഷ്ട്രീയ സറണ്ടർ സംഘ് എന്ന് പരിഹാസം. നാഗ്പൂരിൽ വ്യാജ ദേശീയത പ്രസംഗിക്കുന്നവർ അമേരിക്കയിൽ പ്രകടിപ്പിക്കുന്നത് സമ്പൂർണ്ണ വിധേയത്വം. ആർ.എസ്.എസ് നേതാവ് രാം മാധവിലൂടെ ആർ എസ് എസിന്റെ യഥാർത്ഥ സ്വഭാവം പുറത്തുവന്നു എന്നും രാഹുൽ ഗാന്ധി വിമർശിച്ചു.
മാധവിന്റെ അഭിപ്രായങ്ങൾ സംഘടനയുടെ “യഥാർത്ഥ സ്വഭാവം തുറന്നുകാട്ടിയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. നാഗ്പൂരിലെ ഫാർസി ദേശീയത. യുഎസ്എയിലെ ശുദ്ധമായ അടിമത്തം എന്നിവ പ്രതിപക്ഷം വളരെക്കാലമായി വിമർശിച്ചുവരുന്ന കാര്യമാമെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.
US സമ്മർദ്ദത്തിന് വഴങ്ങി റഷ്യയിൽ നിന്നും ഇറാനിൽ നിന്നുമുള്ള എണ്ണ ഇറക്കുമതി നിർത്തിയെന്ന പ്രസ്താവന്ന റാം മാധവ് പിൻവലിച്ചതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ വിമർശനം. വാഷിംഗ്ടണിൽ നടന്ന പരിപാടിയിലായിരുന്നു റാം മാധവിൻ്റെ വിവാദ പരാമർശം.


