മോദി – അംബാനി ബന്ധത്തിന് പരോക്ഷ വിമർശനം പ്രധാനമന്ത്രി നരേന്ദ്രമോദിയെ മജീഷ്യനോട് ഉപമിച്ച് ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി. രാഷ്ട്രീയ ലക്ഷ്യം നേടാൻ സർക്കാർ സ്ത്രീകളെ മറയാക്കുകയാണ്. ഒബിസി വിഭാഗത്തിന് അവകാശം നിഷേധിക്കുന്നത് സർക്കാരിൻറെ അജണ്ടയാണെന്നും ഭരണഘടനയ്ക്കു മേൽ അടിച്ചേല്പിക്കാൻ ശ്രമം നടക്കുന്നുവെന്നും ബില്ലിൽ സ്ത്രീശാക്തീകരണവുമായി ബന്ധമില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കേന്ദ്രസർക്കാരിന്റേത് നാണംകെട്ട കളിയാണ്. 2023 ൽ തന്നെ വനിതാ സംവരണ ബിൽ പാസാക്കിയതാണ് മജീഷ്യനും ബിസിനസുകാരനും തമ്മിലുള്ള ബന്ധം എല്ലാവർക്കും അറിയാം. മജീഷ്യന്റെ എല്ലാ ചരിത്രവും അറിയാവുന്ന യഥാർത്ഥ ശക്തി മറഞ്ഞിരിക്കുകയാണ്.മജീഷ്യൻ രാഷ്ട്രീയത്തിൽ വന്നത് മുതലുള്ള എല്ലാ രഹസ്യങ്ങളും ശക്തിക്ക് അറിയാം. ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റി വരയ്ക്കാനാണ് നോക്കുന്നത് ഇത് രാജ്യവിരുദ്ധ നീക്കമാണെന്നും അദ്ദേഹം വിമർശിച്ചു.
ബിൽ സഭയിൽ പാസാകില്ലെന്ന് കേന്ദ്രത്തിന് അറിയാമായിരുന്നുവെന്ന് ഗാന്ധി പറഞ്ഞു. “സത്യം പറഞ്ഞാൽ മാന്ത്രികൻ പിടിക്കപ്പെട്ടു. ബാലകോട്ടിലെ മാന്ത്രികൻ, നോട്ടുനിരോധനത്തിന്റെ മാന്ത്രികൻ, സിന്ദൂരിലെ മാന്ത്രികൻ പെട്ടെന്ന് പിടിക്കപ്പെട്ടു,” അദ്ദേഹം കൂട്ടിച്ചേർത്തു.


