കേരള രാഷ്ട്രീയ ചരിത്രം തിരുത്തി കുറിച്ച് ഇടതുമുന്നണി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ തുടര്‍ ഭരണം ഉറപ്പാക്കി. 44 വര്‍ഷത്തെ ചരിത്രമാണ് തിരുത്തുക. ഇടതു തരംഗത്തില്‍ യുഡിഎഫ് കിതയ്ക്കുന്ന കാഴ്ചയാണ് പുറത്തു വരുന്ന ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. മലപ്പുറം, വയനാട് ജില്ലകളില്‍ മാത്രം യുഡിഎഫ് മുന്നില്‍.
എല്‍ഡിഎഫ് തേരോട്ടത്തില്‍ യുഡിഎഫിന് അടിപതറുന്ന കാഴ്ചയാണ് സംസ്ഥാനത്തുട നീളം കാണുന്നത്. കാസര്‍ഗോഡ് അഞ്ച് മണ്ഡലങ്ങളില്‍ മൂന്നിടത്ത് എല്‍ഡിഎഫിനാണ് മുന്‍തൂക്കം. ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളാണ് മുന്നിട്ടു നില്‍ക്കുന്നത്. മുഖ്യമന്ത്രിയുടെ മണ്ഡലം ഉള്‍പ്പെടുന്ന കണ്ണൂരില്‍ ഇരിക്കൂരും പേരാവൂരും ഒഴികെ ബാക്കിയെല്ലാം ചുവക്കുന്ന കാഴ്ചയാണുള്ളത്.
വയനാട്ടില്‍ മാനന്തവാടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും ബത്തേരി, കല്‍പ്പറ്റ എന്നിവിടങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമാണ് മുന്നിട്ടു നില്‍ക്കുന്നത്. കോഴിക്കോട് വടകരയും കുറ്റ്യാടിയും കൊടുവള്ളിയും ഒഴികെ ബാക്കി മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് തരംഗം. മലപ്പുറത്ത് പതിമൂന്ന് മണ്ഡലങ്ങളില്‍ യുഡിഎഫാണ് മുന്നില്‍.
പാലക്കാടും തൃശൂരും എല്‍ഡിഎഫിനാണ് മുന്‍തൂക്കം. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളില്‍ എല്‍ഡിഎഫും യുഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. തെക്കന്‍ കേരളത്തില്‍ എല്‍ഡിഎഫ് തരംഗമാണ് ആഞ്ഞടിക്കുന്നത്.


