ബെംഗളൂരുവിലെ ഡേ കെയർ സെൻ്ററിൽ ആയമാരുടെ ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്ത്. കുട്ടികളെ വാഷിംഗ് മെഷീനുള്ളിൽ അടയ്ക്കുകയും , ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് വായിലേക്ക് വെള്ളം അടിച്ചുമാണ് ക്രൂരത. അഞ്ച് ആയമാർ അറസ്റ്റിലായി. കാപ് ജമിനി കാംപസിലെ ഡേകെയർ സെൻ്ററിലാണ് കുഞ്ഞുങ്ങളോടുള്ള ഈ ക്രൂരത.
രണ്ടും മൂന്നും വയസുള്ള കുഞ്ഞുങ്ങളോടാണ് ആയമായിരുടെ ഈ ക്രൂരത. കരയുന്ന കുഞ്ഞുങ്ങളെ തൂക്കിയെടുത്ത് വാഷിങ് മെഷീനിൽ ഇട്ട് അടയ്ക്കും. പേടിച്ചുകരയുന്ന കുഞ്ഞുങ്ങളുടെ വായിലേക്ക് പൈപ്പിൽ നിന്ന് ശക്തമായി വെള്ളം ചീറ്റും. ബാത്ത് റൂമിൽ പൂട്ടിയിടും. ക്ലോസറ്റിന്റെ മുകളിലിരുത്തും.
കുഞ്ഞുങ്ങളെ കഠിനമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് നടുക്കുന്ന സംഭവം പുറത്തറിഞ്ഞത്. ഉപദ്രവിച്ച അഞ്ച് ആയമാർക്കെതിരെ കേസെടുത്തു. മഞ്ജുള, വിജയലക്ഷ്മി, സിന്ധു, ഭവാനി, ബിന്ദു എന്നിവർക്കെതിരെയാണ് നടപടി. ചൈൽഡ് ഹെൽപ് ലൈനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഐടി കമ്പനിയായ കാപ് ജെമിനിയുടെ ബെംഗളൂരു ക്യാംപസിലെ ഡേ കെയർ സെന്ററിലാണ് ക്രൂരത.


