കുംഭമേള വൈറൽ പെൺകുട്ടിയുടെ സുഹൃത്ത് മുഹമ്മദ് ഫാർമന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടണമെന്ന ഹർജി ഹൈക്കോടതി തള്ളി. അധികാര പരിധിക്ക് പുറത്തുള്ള കാര്യമെന്നും മധ്യപ്രദേശ് ഹൈകോടതിയിലാണ് പോകേണ്ടതെന്നും കോടതി വ്യക്തമാക്കി. ഇന്നലെ ഫാർമന്റെ ജാമ്യ ഹർജി മധ്യപ്രദേശ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഹൈക്കോടതിയെ സമീപിച്ചിരുന്നത്. അറസ്റ്റ് തടഞ്ഞുള്ള മുൻ ഉത്തരവ് നീട്ടണമെന്നായിരുന്നു ആവശ്യം.
മധ്യപ്രദേശിലെ മണ്ഡലേശ്വർ ജില്ലാ സെഷൻസ് കോടതിയാണ് ഹർമാന്റെ മുൻകൂർ ജാമ്യ അപേക്ഷ തള്ളിയിരുന്നത്. കേസിൽ പ്രതിയായ ഹർമാൻ അന്വേഷണ ഉദ്യോഗസ്ഥരുമായി യാതൊരു തരത്തിലും സഹകരിച്ചിട്ടില്ല. ഈ ഘട്ടത്തിൽ മുൻകൂർ ജാമ്യം അനുവദിച്ചാൽ കേസിന്റെ മുന്നോട്ടുപോക്കിനെ പ്രതികൂലമായി ബാധിച്ചേക്കാം എന്നും കോടതി നിരീക്ഷിച്ചു.
പ്രതി സാക്ഷികളെ സ്വാധീനിക്കാനോ, തെളിവുകൾ നശിപ്പിക്കാനോ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം കോടതി ശരിവെച്ചു. ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ ഹർമാന്റെ അറസ്റ്റ് ചെയ്യാൻ മധ്യപ്രദേശ് പോലീസ് നീക്കങ്ങൾ ശക്തമാക്കും.


