മദ്യപിച്ചു വാഹനം ഓടിച്ചു, യൂട്യൂബർ പൊലീസ് പിടിയിൽ. കാസർഗോഡ് പെരുമ്പള സ്വദേശിനി ധന്യക്കെതിരെ കുമ്പള പൊലീസ് ആണ് കേസെടുത്തത്. വാഹന പരിശോധനയ്ക്കിടെ മനുഷ്യജീവന് അപകടമുണ്ടാക്കുംവിധം പ്രതി വാഹനവുമായി കടന്നു കളഞ്ഞെന്ന് എഫ്ഐആർ.`ഹെലൻ ഓഫ് സ്പാർട്ട’ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ സജീവമാണ് യുവതി.
വാഹന പരിശോധനയ്ക്കായി പൊലീസ് കൈ കാണിച്ചപ്പോൾ കാർ നിർത്താതെ അമിത വേഗത്തിൽ ഓടിച്ച് പോവുകയായിരുന്നു. കാറിനെ പിന്തുടർന്നെത്തിയാണ് പൊലീസ് ഇവരെ പിടികൂടിയത്. ബന്തിയോട് ഭഗവതി നഗറിൽ വെച്ചാണ് പൊലീസ് ധന്യയെ പിടികൂടിയത്. പിന്നീടുള്ള പരിശോധനയിൽ മദ്യപിച്ചതായി കണ്ടെത്തുകയായിരുന്നു.
നാഷണൽ ഹൈവേ 66ൽ റോഡിന് നടുവിലായി വാഹനം നിർത്തിയിടുകയും ഇതുകണ്ട് പൊലീസ് എത്തിയപ്പോൾ അമിത വേഗത്തിൽ വാഹനം ഓടിച്ചുപോകുകയും ചെയ്തതായാണ് എഫ്ഐആറിൽ പറയുന്നു. പരിശോധനയിൽ മദ്യപിച്ചാണ് ധന്യ വാഹനമോടിച്ചതെന്ന് തെളിഞ്ഞു. പിഴ ഈടാക്കിയ ശേഷം വിട്ടയച്ചെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.


