ന്യൂഡല്‍ഹി: കൊറോണ വൈറസ് പരിശോധനകള്‍ നടത്താന്‍ അക്രഡിറ്റേഷന് ഉള്ള സ്വകാര്യ ലാബുകള്‍ക്കും അനുമതി. ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ചാണ് നിര്‍ദേശത്തിന് അംഗികാരം നല്‍കിയത്. ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. നാഷണല്‍ അക്രഡിറ്റേഷന് ബോര്‍ഡ് ഫോര്‍ ലബോറട്ടറീസില്‍ അക്രഡിറ്റ് ചെയ്തിട്ടുള്ള ലാബുകള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. സ്വകാര്യ ലാബുകള്‍ക്കു കൂടി കൊറോണ പരിശോധനയ്ക്കു അനുമതി നല്‍കിയതോടെ വേഗത്തില്‍ പരിശോധനാ ഫലങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യമെങ്ങും 52 സര്‍ക്കാര്‍ ലാബുകളിലാണ് ഇപ്പോള്‍ പരിശോധന നടത്തുന്നത്. ഉയര്‍ന്ന നിലവാരവും കാര്യക്ഷമതയുമുള്ള സര്‍ക്കാര്‍ ലാബുകള്‍ 5000 രൂപ ചെലവു വരുന്ന പരിശോധന സൗജന്യമായാണ് ചെയ്യുന്നത്.

