രാജ്യത്ത് കൊവിഡ് കേസുകള്‍ 7000ലേക്ക് അടുക്കുന്നു. ഇതുവരെ 6815 ആക്ടീവ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് കഴിഞ്ഞ് 24 മണിക്കൂറില്‍ മൂന്ന് കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതിലൊന്ന് കേരളത്തിലാണ്.
കേരളത്തില്‍ സജീവ കൊവിഡ് കേസുകള്‍ 2000 കടന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറുടെ കേരളത്തില്‍ ഒരു കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. 79 വയസുകാരനാണ് കൊവിഡ് ബാധമൂലം മരിച്ചത്. ഡല്‍ഹിയിലും ജാര്‍ഖണ്ഡിലും ഓരോ മരണം വീതവും റിപ്പോര്‍ട്ട് ചെയ്തു.ഒറ്റ ദിവസം കൊണ്ട് കൂടുതല്‍ കേസുകളുടെ വര്‍ധനവ് ഉണ്ടായത് കര്‍ണാടകയിലും ഗുജറാത്തിലുമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇരു സംസ്ഥാനങ്ങളിലും നൂറിലധികം കേസുകളുടെ വര്‍ദ്ധനവ് രേഖപ്പെടുത്തി.