കോഴിക്കോട്: വടകരയിൽ വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിലെ പ്രതികൾ പോലീസ് പിടിയിൽ.സി.പി.എം. നേതാക്കള്‍ ആണ് അറസ്റ്റിൽ ആയത്. സിപിഐഎം മുളിയേരി ബ്രാഞ്ച് സെക്രട്ടറി പുല്ലുള്ള പറമ്പത്ത് ബാബുരാജ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി അംഗം തെക്കെ പറമ്പത്ത് ലിജീഷ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. രണ്ട് പേരയും പാർട്ടിയുടെ പ്രഥാമിക അംഗത്വം സ്ഥാനങ്ങളിൽ നിന്നും പുറത്താക്കിയാതായി പാർട്ടി അറിയിച്ചു.
മൂന്നു മാസം മുൻപ് ആളില്ലാത്ത സമയത്ത് പ്രതികൾ പരാതിക്കാരിയായ യുവതിയുടെ വീടിൻ്റെ കതകു തള്ളിത്തുറന്ന് അകത്തുകയറുകയായിരുന്നു. തുടർന്ന് പ്രതികളിൽ ഒരാളായ ബാബുരാജ് യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പരാതി. മൂന്നു തവണകൂടി ഇത്തരത്തില്‍ പീഡനം തുടര്‍ന്നു. തുടർന്ന് ഡി.വൈ.എഫ്.ഐ. നേതാവ് ലിജീഷ് വീട്ടിലെത്തി സംഭവം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. പീഡനവിവരം വീട്ടമ്മ ഭർത്താവിനെ അറിയിക്കുകയും ഇരുവരും പൊലീസിൽ പരാതിപ്പെടുകയും ചെയ്തതോടെയാണ് പ്രതികൾക്കെതിരെ കേസ് എടുത്തത്. വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പ്രതികള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.


